പൂമാല : എസ്.എൻ.ഡി.പി യോഗം പൂമാല ശാഖാ സംയുക്ത വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 ന് ശാഖാ ഹാളിൽ നടക്കും. ശാഖാ വൈസ് പ്രസിഡന്റ് വിജയൻ മൂലയിൽ സ്വാഗതം പറയും. യൂണിയൻ കൺവീനർ ഡോ. കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ എ.ബി ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. യോഗം അസി. സെക്രട്ടറി ജയേഷ്.വി മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ ഷാജി കല്ലാറയിൽ സംഘടനാ സന്ദേശം നൽകും. ശാഖാ സെക്രട്ടറി കെ.ആർ ചന്ദ്രൻ കുളത്തിനാൽ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.