jayarajan
50 വയസിനു മുകളിലുള്ളവരുടെ മാസ്റ്റർ 2 വിഭാഗത്തിൽ 74 കിലോഗ്രാമിൽ വിജയിയായ സി.ജയരാജൻ സ്വർണമെഡലുമായി.

മുരിക്കാശ്ശേരിയിൽ നടക്കുന്ന ദേശീയ പവർലി്ര്രഫിംഗ് ചാമ്പ്യൻഷിപ്പിൽ കേരളം മുന്നിൽ. മൂന്നാം ദിനത്തിൽ വൈകിട്ട് ആറു മണിവരെയുള്ള മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 8 സ്വർണ്ണം, 7 വെള്ളിയും 3 വെങ്കലവും നേടി ആകെ 85 പോയിന്റുകളോടെ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു.63 പോയിന്റുമായി ഒഡീഷയാണ് രണ്ടാം സ്ഥാനത്ത് .മൂന്നാം ദിവസവും ജനപങ്കാളിത്വത്താൽ ദേശീയ ചാമ്പ്യൻഷിപ്പ് ശ്രദ്ധേയമായി. മത്സരങ്ങൾ നാളെ സമാപിക്കും.


സുവർണ്ണനേട്ടത്തിൽ ജയരാജൻ

50 വയസിനു മുകളിലുള്ളവരുടെ മാസ്റ്റർ 2 വിഭാഗത്തിൽ 74 കിലോഗ്രാമിൽ മത്സരിച്ചാണ് കോഴിക്കോട് സ്വദേശി സി.ജയരാജൻ സ്വർണമെഡൽ കരസ്ഥമാക്കിയത്. 28 വർഷത്തിലധികം പവർ ലിഫ്ടിഗ് രംഗത്ത് സജ്ജീവ സാന്നിദ്ധ്യമാണ് ജയരാജനെങ്കിലും ദേശിയതല മത്സരങ്ങളിൽ ആകെ 3 തവണമാത്രമാണ് മത്സരിച്ചിട്ടുള്ളത്.സംസ്ഥാന, ജില്ലാതല മത്സരങ്ങളിൽ വിവിധ ഇടങ്ങളിൽ പങ്കെടുക്കുകയും നിരവിധി സമ്മാനങ്ങൾ സ്വന്തം പേരിൽ കുറിക്കുകയും ചെയ്തിട്ടുണ്ട് ഈ അൻപത്തിയൊന്ന്കാരൻ.കോഴിക്കോട് വ്യവസായശാല നടത്തുന്നതിനിടയിലും ചിട്ടയായ പരിശീലനവും അർപ്പണ മനോഭാവവുമാണ് തന്റെ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് ഇദ്ദേഹം പറയുന്നു. സ്‌ക്വാട്ട് വിഭാഗത്തിൽ 175.5, ബെഞ്ച് പ്രസ് വിഭാഗത്തിൽ 112.5, ഡെഡ്ലിഫ്ര്ര്് വിഭാഗത്തിൽ 210 എന്നിങ്ങനെ ആകെ 500 കിലോ ഭാരമുയർത്തിയാണ് ജയരാജൻ സ്വർണനേട്ടം കൈവരിച്ചത്.


ദേശീയ റെക്കോർഡ് നേട്ടത്തിൽ
വിനുത രഘുനാഥ്

മഹാരാഷ്ട്രയിൽ നിന്നുള്ള വനിത താരം വിനുത രഘുനാഥ് കേരളത്തിൽ നിന്ന് മടങ്ങുന്നത് ദേശിയ റെക്കോഡോടെ സ്വർണമെഡൽ നേട്ടം കൈവരിച്ചാണ്. 50ത് വയസിനു മുകളിലുള്ളവരുടെ മാസ്റ്റർ 2 വിഭാഗത്തിൽ 57 കിലോഗ്രാമിൽ മത്സരിച്ചാണ് നേട്ടം കൈവരിച്ചത്. 51 വയസ്സുള്ള കായികതാരം മുബൈലാണ് താമസിക്കുന്നത്. പത്തു വർഷത്തോളമായി പവർലിഫിറ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നു. ഏഷ്യൻഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ ഇന്ത്യക്കായി സ്വർണമെഡലുകൾ നേടിയിട്ടുള്ള താരം മുബൈയിൽ നിലവിൽ പവർലിഫിറ്റിംഗ് അക്കാദമിയിൽ കോച്ചായി സേവനം അനുഷ്ഠിക്കുന്നു.

മലയോരത്തിന്റെ കായിക കരുത്തായി നീനു വർഗീസ്

ദേശീയ പവർലിഫിറ്റിംഗ് ചാമ്പ്യൻഷിപ്പിന് മുരിക്കാശ്ശേരി പാവനാത്മ കോളേജ് ആതിഥേയത്വം വഹിക്കുമ്പോൾ കോളേജിന്റെ സ്വന്തം കായിക താരം നീനു വർഗ്ഗീസും മെഡൽനേട്ടത്തോടെയാണ് തിരികെ മടങ്ങുന്നത്. ഇടുക്കി പെരിഞ്ചാംകുട്ടി സ്വദേശിനിയായ നീനു കോളേജിലെ എം എസ് സി ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. കലാലയ ജീവിതത്തിൽ പവർലി്ര്രഫിംഗിനോട് തോന്നിയ താൽപര്യം പിന്നീട് ദേശീയതല മത്സരങ്ങളിലേക്കും നീനുവിനെ എത്തിച്ചു. കഴിഞ്ഞ ആറു വർഷക്കാലമായി കോളേജിന്റെ ഭാഗമായ ഈ വിദ്യാർത്ഥിനി കായിക രംഗത്തും പുതിയനേട്ടങ്ങളിലേക്ക് നടന്നടുക്കുകയാണ്. 57 കിലോഗ്രാം സീനിയർ വിഭാഗത്തിൽ മത്സരിച്ചാണ് ഇക്കുറി നീനു വെങ്കല മെഡൽ സ്വന്തമാക്കിയത്. മുൻപ് അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ അടക്കം പങ്കെടുത്തിട്ടുള്ള നീനു ആദ്യ പത്ത് സ്ഥാനങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്. ഏഷ്യൻ മീറ്റുകളിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നീനു ഇപ്പോൾ. പെരിഞ്ചാംകുട്ടി പഴിയിപ്പറമ്പിൽ ബെന്നി ജോൺ ലയിസമ്മ ദമ്പതികളുടെ മകളാണ് നീനു.