തൊടുപുഴ: മൈലക്കൊമ്പ് ദിവ്യ രക്ഷാലയത്തിൽ മരിച്ച തമിഴ്നാട് സ്വദേശി മണികുമാറിെന്റ (27) ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന് തൊടുപുഴ പൊലീസ്. കഴിഞ്ഞ 25ന് താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ടു വർഷം മുമ്പാണ് ദിവ്യരക്ഷാലയത്തിലെത്തിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ. ഫോൺ: 04862 222494, 9497975375 എന്ന നമ്പറിലോ അറിയിക്കണം.