മണക്കാട് : നെല്ലിക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് തുടക്കമാകും. ഒക്ടോബർ 8 ന് സമാപിക്കും. ഒക്ടോബർ 5 ന് വൈകിട്ട് പൂജവയ്പ്പും, 8 ന് രാവിലെ പൂജയെടുപ്പും നടക്കും. വിദ്യാരംഭം, വിദ്യാഗോപാല മന്ത്രാർച്ചന, സാരസ്വതഘൃത വിതരണം, വിശേഷാൽ പൂജകൾ എന്നിവ ഉണ്ടായിരിക്കും. എല്ലാ ദിവസവും ദേവീമാഹാത്മ്യ പാരായണം, ഭജന, സംഗീതാർച്ചന, വിശേഷാൽ പൂജകൾ, അർച്ചനകൾ എന്നിവ നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ഹരീഷ് നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും.