തൊടുപുഴ: ഐ.എൻ.ടി.യു.സി മലങ്കര യൂണിറ്റിന്റെയും രാജീവ് യൂത്ത് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് പി.എസ്. സിദ്ധാർത്ഥൻ അറിയിച്ചു. ഒക്ടോബർ രണ്ടിന് മലങ്കര എസ്റ്റേറ്റിൽ തൊഴിലാളി സംഗമവും രക്ത ദാന സേന രൂപീകരണവും നടത്തും. ഇതോടനുബന്ധിച്ചു തൊഴിലാളികൾക്ക് പത്തു കിലോ അരി വീതം നൽകും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന തൊഴിലാളി സംഗമം മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും.