ചെറുതോണി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ 18-ാമത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 മുതൽ ഇടുക്കി ശ്രീനാരായണ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജന്റെ അദ്ധ്യക്ഷതയിൽ യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ് യോഗം ഉദ്ഘാടനം ചെയ്യും. 2018 ലെ വാർഷിക വരവ് ചിലവ് കണക്കും ബാക്കിപത്രവും പ്രവർത്തന റിപ്പോർട്ടും യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്കകത്ത് അവതരിപ്പിക്കും. യൂണിയൻ കമ്മിറ്റി അംഗങ്ങളുടെ പേരുവിവരങ്ങൾ യോഗത്തിൽ വായിച്ച് അംഗീകരിക്കും. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് ടി.എസ്. ആനന്ദരാജൻ മെമ്മോറിയൽ എൻഡോവ്‌മെന്റ് ക്യാഷ് അവാർഡും യോഗത്തിൽ നൽകും. ഭിന്നശേഷിക്കാരുടെ ലോക ക്രിക്കറ്റ് ട്വന്റി ട്വന്റി മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ വിജയശിൽപി അനീഷ് പി. രാജനെ യോഗത്തിൽ യോഗം അസി. സെക്രട്ടറി കെ.ഡി. രമേശ് അനുമോദിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ഡി. സെൽവം, യോഗം ഡയറക്ടർ സി.പി. ഉണ്ണി, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയർമാൻ മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, മഹേന്ദ്രൻ ശാന്തി, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, മിനി സജി, വത്സമ്മ ടീച്ചർ, രാജേഷ് പുത്തൻപുര, അനു ടി.ആർ, ജോമോൻ കണിയാംകുടിയിൽ എന്നിവർ പ്രസംഗിക്കും.