tipper
പൂപ്പാറയിൽ ടിപ്പർ തട്ടി വൈദ്യുത പോസ്റ്റ് ഒടിഞ്ഞ നിലയിൽ

രാജാക്കാട്: ടിപ്പർ ലോറി തട്ടി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെ തുടർന്ന് പൂപ്പാറ, മൂലത്തറ പ്രദേശങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. ദേശീയപാതയുടെ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ടിപ്പർ ലോറി ലോഡുമായി പുത്തടിയിലെ പ്ലാന്റിലേക്ക് പോകുന്നതിനിടെ അമിത വേഗതയിൽ ഒരു കാർ എതിരെ വന്നു. അപകടം ഒഴിവാക്കുന്നതിനായി വെട്ടിച്ച ടിപ്പർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞെങ്കിലും വലിയൊരു അപകടമാണ് ഒഴിവായത്. കെ.എസ്.ഇ.ബി രാജകുമാരി സെക്ഷനിലെ ജീവനക്കാരെത്തി വൈകിട്ടോടെയാണ് പോസ്റ്റ് മാറ്റി സ്ഥാപിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചത്.