അരിക്കുഴ: മഹാത്മാ ഗാന്ധിയുടെ 150​ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഉദയാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി നടത്തും. ഒക്ടോബർ രണ്ടിന് വൈകിട്ട് നാലിന് ഉദയാ ലൈബ്രറി ആഡിറ്റോറിയത്തിൽ 'മഹാത്മാഗാന്ധിയുടെ ജീവിതവും കൃതികളും" എന്ന വിഷയത്തെ ആസ്പദമാക്കി മൂവാറ്റുപുഴ നിർമ്മല കോളേജ് പൊളിറ്റിക്കൽ വിഭാഗം തലവനായിരുന്ന പ്രൊഫ. ജോയി ജോസഫ് പ്രഭാഷണം നയിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് മെമ്പർ ടി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുമെന്ന് ലൈബ്രറി സെക്രട്ടറി എം.കെ. അനിൽ അറിയിച്ചു.