വാഗമൺ :ഭരണ ഘടന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള ബാങ്കിംഗ് നയങ്ങൾ ആവിഷ്‌ക്കരിക്കണമെന്നും ബാങ്ക് ലയനങ്ങൾ അടക്കമുള്ള ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങൾ ഉപേക്ഷിക്കണമെന്നും സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ്‌ യൂണിയൻ ജനറൽ സെക്രട്ടറി എ രാഘവൻ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ബാങ്ക്സ് യൂണിയൻ ഇടുക്കി മേഖല സമ്മേളനം വാഗമണ്ണിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ പി ജി ട്രേഡ് യൂണിയൻ ഇൻസ്റ്റിടൂട്ടിന്റെ ആഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച പഠന ക്യാമ്പിൽ പ്രസിഡന്റ് ഫിലിപ്പ് കോശി അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായ വിനോദ് ഫിലിപ്പ്, എം പി രാജീവ്‌ എന്നിവർ സംസാരിച്ചു. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങൾ ഉപേക്ഷിക്കുക, വേതന പരിഷ്‌ക്കരണ ചർച്ചകൾ ഉടൻ പൂർത്തിയാക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. എസ് അഖിൽ സംഘടന - പ്രശസ്തിയും പ്രവർത്തനവും, വി പി ശ്രീജിത്ത്‌, എസ് അനിൽ കുമാർ എന്നിവർ ദൈനം ദിന ബാങ്കിംഗ് എന്നീ വിഷയങ്ങളും അവതരിപ്പിച്ചു. സൗമിനി ജേക്കബ്, ജോഷി പി ജോർജ്, അനു വി, റോയ്‌സ് ജോർജ്, ആരതി റോഷൻ, ബിനു സി സി, സണ്ണി വർഗീസ്, ഹേമ ചന്ദ്രൻ, റോഷൻ ടോമി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.