മടക്കത്താനം : കാപ്പ് വാണർകാവ് ദേവീക്ഷേത്രത്തിലെ വിദ്യാരംഭവും ദിവ്യ ഔഷധ സേവയും 8 ന് നടക്കും.5 ന് പൂജ വയ്പ്പും,6 ന് ദുർഗ്ഗാ പൂജയും 7 ന് മഹാ നവമി ആഘോഷവും 8 ന് പൂജയെടുപ്പ്,വിദ്യാരംഭം,ഔഷധസേവ എന്നിങ്ങനെയാണ് ചടങ്ങുകൾ.രാവിലെ 6 ന് ഔഷധ സേവയും ദശമിയൂട്ടും നടക്കും.പ്രസിഡന്റ് ബാബു മ്ളാംകുന്നേൽ,സെക്രട്ടറി സാബു ചക്കുങ്കൽ,ഖജാൻജി രവി പാമ്പുറത്ത് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ കമ്മറ്റിയും രൂപീകരിച്ചു.