അറക്കുളം: ആസ്കോ ബാങ്കിന്റെ പൊതുയോഗം ബാങ്ക് ഓഡിറ്റോറിയത്തിൽ ചെയർമാൻ ടോമി വാളികുളത്തിന്റെ അദ്ധ്യക്ഷതയിൽ നടത്തി. അടിക്കിടെ ഉണ്ടായ മോഷ്ണ കേസുകളിലെ പ്രതികളെ ചരുങ്ങിയ സമയത്തിനുള്ളിൽ കണ്ടെത്തി നിയമത്തിന് മുൻപിലെത്തിച്ച കാഞ്ഞാർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ യോഗത്തിൽ ആദരിച്ചു. എസ് എസ് എൽ സി, പ്ലസ് ടു ക്ലാസുകളിൽ ഫുൾ എപ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് ട്രോഫി വിതരണം ചെയ്തു. നൂറു ശതമാനം വിജയം നേടിയ സ്കൂളിനുള്ള സമ്മാനം എസ് എച്ച് ഇംഗ്ലീഷ് മീഡിയം കരസ്ഥമാക്കി. സംസ്ഥാന നീന്തൽ മത്സരത്തിൽ മെഡൽ നേടിയ ബിജി വിക്ടർ, വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് അർഹയായ സോനാ ജോർജ്, ഫെൻസിംഗ് ചാമ്പ്യൻ ഗോകുൽ കൃഷ്ണ, കുങ്ഫു നാഷണൽ ചാമ്പ്യൻ ആരോമൽ അജിത്ത് എന്നിവരെ ആദരിച്ചു.