മുട്ടം: പാൽ വിതരണ വാഹനം അപകടത്തിൽ പെട്ടു .ചക്കിക്കാവിൽ നിന്നും തൊടുപുഴ ഭാഗത്ത് പാൽ എത്തിച്ചതിനു ശേഷം തിരികെ വരുന്ന വഴി പെരുമറ്റം കവലയിൽ ഇന്നലെ രാവിലെ 8 നാണു അപകടം. അപകടത്തിൽ ചക്കിക്കാവ് സ്വദേശി സുജയ്ക്ക് പരിക്കേറ്റു.ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൂലമറ്റം ഭാഗത്തേക്ക് വന്ന മിനി വാൻ റോഡിൽ നിന്നും തെന്നി സമീപത്തെ ഓടയിലേക്ക് ചെരിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.വാൻ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു.