തൊടുപുഴ: വൈദ്യുതി ബിൽ അടയ്ക്കാത്തതിന് ഫ്യൂസ് ഊരിയതിന്റെ പേരിൽ കെ.എസ്.ഇ.ബി തൊടുപുഴ ഇലക്ട്രിക്കൽസെക്ഷൻ ലൈൻമാൻ സി.കെ. ബഷീറിനെയും ഓവർസീയർ കെ.എൻ. ബാബുവിനെയും മർദിച്ച സംഭവത്തിൽ ഇലക്ട്രിസിറ്റി സംയുക്ത തൊഴിലാളി സമിതി പ്രതിഷേധ യോഗം ചേർന്നു. വിവിധ സംഘടനാ നേതാക്കളായ കെ.ബി. ഉദയകുമാർ, പി.ആർ. ചന്ദ്രൻ, തോമസ് മാത്യു, റോബിൻ അലക്സ്, സജികുമാർ എന്നിവർ പ്രസംഗിച്ചു. തൊഴിൽ സമയത്ത് ജീവനക്കാരെ കൈയേറ്റം ചെയ്ത് കൃത്യനിർവഹണം തടസപ്പെടുത്തിയ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.