തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡന്റായി എം.എൻ. സുരേഷിനെയും (ജയ്‌ഹിന്ദ് ന്യൂസ്) സെക്രട്ടറിയായി വിനോദ് കണ്ണോളിയെയും (മംഗളം) തിരഞ്ഞെടുത്തു. സമീർ സി. കൈരളി (ട്രഷറർ), ബിലീന.എം​- മാതൃഭൂമി, ജെയ്സ് വി. കുര്യാക്കോസ്- ദീപിക (വൈസ് പ്രസിഡന്റുമാർ), തങ്കച്ചൻ പീറ്റർ- ജീവൻ (ജോയിന്റ് സെക്രട്ടറി), അഖിൽ സഹായി- കേരള കൗമുദി, ഹാരിദ് മുഹമ്മദ്- മലയാളം ന്യൂസ്, ആൽവിൻ തോമസ്- മീഡിയ വൺ, എയ്ഞ്ചൽ എം. ബേബി- മംഗളം (ജില്ലാ കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തെരഞ്ഞെടുത്തു. സോജൻ സ്വരാജ് ജില്ലാ വരണാധികാരിയും അഫ്സൽ ഇബ്രാഹിം അസിസ്റ്റന്റ് ജില്ലാ വരണാധികാരിയുമായിരുന്നു.