തൊടുപുഴ: ചെറായിക്കൽ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ആറിന് രാവിലെ 11ന് ശിവഗിരി തീർത്ഥാടകരുടെ സംയുക്തയോഗവും ശ്രീനാരായണ ഗുരുദേവപഠന ക്ലാസിന്റെ ആലോചനയോഗവും നടക്കും. ശിവഗിരി തീർത്ഥാടനത്തിന് പോകാൻ താത്പര്യമുള്ള മുഴുവൻ പദയാത്രികരും മുൻവർഷങ്ങളിൽ പോയിട്ടുള്ള പദയാത്രികരും യോഗത്തിൽ പങ്കെടുക്കണം. ഗുരുദേവ ദർശനങ്ങളെ പറ്റി പഠിക്കുന്നതിനുള്ള ഒരു പഠന ക്ലാസ് ഉടൻ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്ര ആഡിറ്റോറിയത്തിൽ ആരംഭിക്കും. കെ. എൻ. ബാലാജിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്ലാസിന്റെ പുതിയ ബാച്ചിൽ ചേരാൻ താത്പര്യമുള്ള പഠിതാക്കളും മുൻകാലങ്ങളിൽ പഠിച്ചുകൊണ്ടിരുന്നവരും യോഗത്തിൽ പങ്കെടുക്കണമെന്ന് തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ അറിയിച്ചു.
. ക്ഷേത്രം തന്ത്രി വൈക്കം ബെന്നി ശാന്തി ഭദ്രദീപപ്രകാശനം ചെയ്യും.യൂണിയൻ കൺവീനർ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്യും. യോഗം അസി. സെക്രട്ടറി വി. ജയേഷ്, യൂണിയൻ ചെയർമാൻ എ.ബി. ജയപ്രകാശ്, യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി കല്ലാറയിൽ, യൂണിയൻ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റ് മറ്റ് പോഷക സംഘടനകളുടെയും ഭാരവാഹികൾ യോഗത്തിൽ സംസാരിക്കും.