തൊടുപുഴ :കാർഷിക വികസന ബാങ്ക് ഇരുപതാമത് പൊതുയോഗം പ്രസിഡന്റ് കെ ഐ ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടത്തി. 2018 -19 വർഷത്തിൽ തൊടുപുഴ കാർഷിക വികസന ബാങ്ക് മികച്ച പ്രവർത്തനം നടത്തിയെന്നും വായ്പ തുക കൃത്യമായി അടച്ച 101 കർഷകർ 'സമ്മാനപ്പെരുമഴ 'യുടെ ഗുണഭോക്താവായെന്നും ബാങ്ക് പ്രസിഡന്റ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.വൈസ് പ്രസിഡന്റ് ഷിബിലി സാഹിബ്, ടി എം സലീം, എൻ ഐ ബെന്നി, പി ജെ അവിര, കെ എം സലീം, റെജി കുന്നംകോട്ട്, പുഷ്പകുമാർ, ലൈസമ്മ ശശി, മറിയാമ്മ ബെന്നി, ലിസി ജോസ്, ടി എം ജോർജ്, സെക്രട്ടറി വിത്സൺ സി മാർട്ടിൻ എന്നിവർ സംസാരിച്ചു.