തൊടുപുഴ: മരണാനന്തര ചടങ്ങിൽ പെങ്കടുത്ത് കാറിൽ മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു.വെയകോടിക്കുളം തെന്നത്തൂർ തൊടുപുഴ റൂട്ടിൽഇല്ലിചുവട്ടിൽ പതിനെട്ടടിഅടി താഴ്ചയിലേക്ക് കാർ മറിയുകയായിരുന്നു. തൊടുപുഴ കോതായിക്കുന്ന് സ്വദേശിയായ സാമുവേൽ ചൂളക്കല്ലിലും (52) കുടുംബവുമാണ് അപകടത്തിൽ പെട്ടത്. സാമുവേലിെൻറ ഭാര്യ റീന (47), മകൻ അമൽ (15) എന്നിവർ കാറിലുണ്ടായിരുന്നു. കമ്പിളികണ്ടത്ത് മരണാനന്തര ചടങ്ങിൽ പെങ്കടുത്ത് മടങ്ങവെയാണ് അപകടം. പരിക്കുകളോടെ ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽ പെട്ടവരെ കാറിൽ നിന്ന് പുറത്തെടുത്തത്.