പൂക്കോം: പെരിങ്ങളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും പെരിങ്ങളം പ്രദേശത്തെ പഴയകാല കോൺഗ്രസ് നേതാവുമായിരുന്ന താഴെപൂക്കോം പുത്തൂർവീട്ടിൽ പി.വി. ബാലൻ (76) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: പി.വി. പ്രേമരാജൻ (ഹെഡ്മാസ്റ്റർ, വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ). പ്രസീത (മൂഴിക്കര), പ്രസ്റ്റി (അർബർ ബാങ്ക്, പെരിങ്ങത്തൂർ). മരുമക്കൾ: ഷീജ ടീച്ചർ (കുടക്കളം യു.പി.സ്കൂൾ), മോഹനൻ (റിട്ട. മിലിട്ടറി), വിനോദൻ പാലത്തായി (കച്ചവടം, ബംഗളൂരു). സഹോദരങ്ങൾ: ദാമോദരൻ, കമല, കുമാരൻ, രാഘവൻ, രാജൻ.