കരിവെള്ളൂർ: കണിയാംകുന്നിലെ പരേതനായ പീച്ചാളി കുഞ്ഞമ്പുവിന്റെ ഭാര്യ അപ്യാൽ ചെമ്മരത്തി (90) നിര്യാതയായി.
മക്കൾ: തമ്പായി, കാർത്ത്യായനി, ചന്ദ്രമതി, രുഗ്മിണി, രാമചന്ദ്രൻ (ഏറ്റു കുടുക്ക ഖാദി പരുത്തി സംസ്ക്കരണ കേന്ദ്രം, കോൺഗ്രസ്സ് കരിവെള്ളൂർ മണ്ഡലം സെക്രട്ടറി). മരുമക്കൾ: പി. കൃഷ്ണൻ (നീലേശ്വരം), ടി.പി. ദാമോദരൻ (പെരളം), പി.പി രജനി, പരേതരായ നാരായണൻ, ബാലൻ. സഹോദരങ്ങൾ: പരേതരായ കഞ്ഞാത, ചിരി, അമ്പു, കൃഷ്ണൻ, മാധവി.