ഓണം അവധി
കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള എല്ലാഅഫിലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും ഓണം അവധി 7മുതൽ 16 വരെയായിരിക്കും.
ഗ്രേഡ് കാർഡ്‌വിതരണം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിനുകീഴിൽ 2019 ഏപ്രിൽ (റഗുലർ/സപ്ലിമെന്ററി) രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ (ഏപ്രിൽ2019) എഴുതിയതും ഗവ.കോളേജ്, കാസർകോട് ജി.പി.എം ഗവ.കോളേജ്, മഞ്ചേശ്വർ എന്നീ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്തതുമായ വിദ്യാർത്ഥികൾക്ക് 5 ന് കണ്ണൂർ യൂണിവേഴ്‌സിറ്റി കാമ്പസ് ചാല, കാസർകോട് വച്ചും സി.എ.എസ് കോളേജ് മാടായി, പയ്യന്നൂർ കോളേജ്, സർ സയ്യിദ് കോളേജ് തളിപ്പറമ്പ് കോളേജുകൾ പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് 7 ന് തളിപ്പറമ്പ സർ സയ്യിദ് കോളേജിൽ വച്ചും ഗ്രേഡ് കാർഡുകളുടെ വിതരണം രാവിലെ 10.30 മുതൽ 3.30 വരെ നടത്തും. വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി തിരിച്ചറിയൽ കാർഡ്/ഹാൾ ടിക്കറ്റുമായി ഹാജരാകണം.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ മാസ്റ്റർ ഒഫ് സോഷ്യൽ വർക്‌സ് (എം.എസ്.ഡബ്ളിയു) (റഗുലർ-2018 അഡ്മിഷൻ/സപ്ലിമെന്ററി) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ 20 ന് 5 മണിവരെ യൂണിവേഴ്സിറ്റിയിൽ സ്വീകരിക്കും.
എം.എസ്‌സി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ 23 ന് 5 മണി വരെ യൂണിവേഴ്സിറ്റിയിൽ സ്വീകരിക്കും.