കാസർകോട്: ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ സി.പി. എം സീറ്റ് നിലനിറുത്തി. എൽ.ഡി.എഫിലെ എ. ടി സരസ്വതിയാണ് 399 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ബി ജെ പിയുടെ ബി കവിതയെ തോൽപ്പിച്ചത്. ഈ വാർഡിൽ കോൺഗ്രസ് മത്സരിച്ചിരുന്നില്ല. സരസ്വതിക്ക് 612 വോട്ട് ലഭിച്ചപ്പോൾ .കവിതയ്ക്ക് 213 വോട്ടാണ് ലഭിച്ചത്. നിലവിലുണ്ടായിരുന്ന വാർഡ് മെമ്പർ കൃപാ ജോതിക്ക് അദ്ധ്യാപക ജോലി ലഭിച്ചതിനെ തുടർന്ന് മെമ്പർ സ്ഥാനം വെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് വോട്ടെടുപ്പ് നടന്നത് കഴിഞ്ഞ തവണ സി പി എമ്മിന് 406 വോട്ടുകൾക്കായിരുന്നു വിജയം.