പേരാവൂർ: പേരാവൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയായ ഈദുന് സ്‌കൂളിലേക്ക് പോകുന്നതിനിടയിൽ പേരാവൂരിലെ കുനിത്തലയിൽ വച്ച് തെരുവ് നായയുടെ കടിയേറ്റു. പുത്തൻപുരയിൽ മൈഥിൻ ദീപ ദമ്പതികളുടെ മകനാണ്. ഇന്നലെ രാവിലെയാണ് നായയുടെ ആക്രമണമുണ്ടായത്. ഇതേ നായ തന്നെ പേരാവൂർ തെരുവിലെ എ. മനോജിനെയും കടിച്ചിരുന്നു. ഇരുവരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.