തലശ്ശേരി:മുൻ സി.പി.എം പ്രാദേശിക നേതാവും, നഗരസഭാംഗവുംകഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് ജാമ്യം ലഭിച്ചു.
കതിരൂർവേറ്റുമ്മൽ കൊയിറ്റി ഹൗസിൽ ശ്രീജിൻ (26) കൊളശ്ശേരി ശ്രീലക്ഷമി ക്വാർട്ടേഴ്‌സിൽ ആർ.റോഷൻ (26) എന്നിവർക്കാണ് ജില്ലാ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതിയായ പൊന്ന്യം വെസ്റ്റ് പുല്യോടി ചേരിപുതിയ വീട്ടിൽ കെ.അശ്വന്ത് (20) പന്ത്രണ്ടാം പ്രതി സി.പി.എം. പുല്യോട് ബ്രാഞ്ച് സിക്രട്ടരി എൻ.കെ.രാഗേഷ് (39) എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഈ കേസ്സിൽ പത്ത് പ്രതികളെയാണ് പൊലീസ് പിടികൂടിയത്.