തലശ്ശേരി:എട്ട് മാസം മുൻപ് സ്വകാര്യ ആശുപത്രിയിൽ നിന്നും 42050 രൂപയും ഏതാണ്ട് 30,000 രൂപയോളം വിലയുള്ള മൊബൈൽ ഫോണും മോഷ്ടിച്ചു മുങ്ങിയ തമിഴ് യുവാവ് അറസ്റ്റിലായി. നാമക്കൽ കാമരാജ് നഗറിലെ നല്ല തമ്പിയുടെ മകൻ എം.എൻ.രാമകൃഷ്ണനാണ് (36) അറസ്റ്റിലായത്.. ചിരക്കര പള്ളിത്താഴയിലെ വെൽകെയർ ആശുപത്രിയിലെ 203 നമ്പർ മുറിയിൽ കടന്നു കയറിയ യുവാവ് ഇക്കഴിഞ്ഞ ജനവരി ഒമ്പതിന് പുലർച്ചെ രണ്ട് മണിയോടെയാണ് മോഷണം നടത്തി രക്ഷപ്പെട്ടിരുന്നത്.തലശ്ശേരിയിലും പരിസരത്തുമായി തെങ്ങ് കയറ്റ തൊഴിൽ ചെയ്തു വരുന്നതിനിടെയാണ് മോഷണത്തിനിറങ്ങിയത്.