കാഞ്ഞങ്ങാട്: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ആശ്രയമായ ആനന്ദാശ്രമം റോട്ടറി സ്പെഷ്യൽ സ്‌കൂളിൽ അധ്യാപകർക്ക് വിദ്യാർത്ഥികൾ ഗുരുദക്ഷിണ സമർപ്പിച്ചും ഉപഹാരങ്ങൾ നൽകിയും അധ്യാപകദിനം ആചരിച്ചു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ തങ്ങളുടെ അധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും പൂച്ചെണ്ട് നൽകിയാണ് സ്‌കൂളിലേക്ക് വരവേറ്റത്. ചടങ്ങ് ടി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ബീന സുകു അധ്യക്ഷയായി. ആർ.ഷൈനി, എ.വി. ഹരിപ്രസാദ്, വി.വി. ശരണ്യ, പി.വി. ദേവകി എന്നിവർ സംസാരിച്ചു. വിവിധയിനങ്ങളിൽ വിദ്യാർത്ഥികൾക്ക് മത്സരങ്ങളും ഉണ്ടായി.
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചെമ്മട്ടംവയലിലെ എച്ച്.എസ്. ജയറാം മാസ്റ്ററെ ആദരിച്ചു. നാസർ കൊളവയൽ അദ്ധ്യക്ഷത വഹിച്ചു. ഡോ ശശിരേഖ, ദീപക് ജയറാം, ടി.വി പദ്മനാഭൻ എന്നിവർ സംസാരിച്ചു. എം. രമേശ് സ്വാഗതവും എച്ച്.ജി.വിനോദ് കുമാർ നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് മികച്ച അധ്യാപകരായ ഡോ. കൊടക്കാട് നാരായണനെയും പി.കുഞ്ഞിക്കണ്ണനെയും ആദരിച്ചു. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ കെ. ബാലകൃഷ്ണൻ നായർ അധ്യാപകരെ പൊന്നാടയണിച്ചു. എച്ച്.എൻ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രദീപ് കീനേരി, എൻ. അനിൽകുമാർ, പി.വി. രാജേഷ്, ഇ. രാജേന്ദ്രൻ, വി. സജിത്ത്, പി. ശ്രീകല, സണ്ണി കെ. മാടായി , ഡോ. കൊടക്കാട് നാരായണൻ, പി. കുഞ്ഞിക്കണ്ണൻ പ്രസംഗിച്ചു.
മ്യൂസിക് ട്രൂപ്പ് ഉദ്ഘാടനം നാളെ
കാഞ്ഞങ്ങാട്: കാലിക്കറ്റ് ടാലന്റ് മ്യൂസിക് ട്രൂപ്പിന്റെ ഉദ്ഘാടനവും സംഗീത നിശയും നാളെ വൈകീട്ട് ആറിന് ടൗൺ ഹാളിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മലബാർ മേഖലയിലെ ഗായകരുടെയും മറ്റു മ്യൂസിക് പ്രവർത്തകരുടെയും കൂട്ടായ്മ കൂടിയാണ് ഈ ട്രൂപ്പെന്നും കോഴിക്കാടായിരിക്കും ഇതിന്റെ ആസ്ഥാനമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ട്രൂപ്പ് മാനേജർ കെ.ആർ. പ്രശാന്ത്, വൈശാഖ് ശോഭനൻ, ടി.പി. രതീഷ്, പ്രമോദ് പൂമംഗലം എന്നിവർ പങ്കെടുത്തു
കർഷകസംഘം സമ്മേളനം
കാഞ്ഞങ്ങാട്: കേരള കർഷകസംഘം കൊളവയൽ വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി മെമ്പർ ബി. ബാലൻ ഉദ്ഘാടനം ചെയ്തു. പൊയ്യക്കര എ.കെ.ജി മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ വില്ലേജിലെ ഏഴു യൂണിറ്റുകളിൽ നിന്ന് 80 പ്രതിനിധികൾ പങ്കെടുത്തു. സി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. രവി കൊളവയൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മൂലക്കണ്ടം പ്രഭാകരൻ, ബി. ബാലകൃഷ്ണൻ, വി. നാരായണൻ, കമലാക്ഷൻ എന്നിവർ സംസാരിച്ചു. പ്രതിനിധികൾക്ക് ജൈവവള കിറ്റും, പച്ചക്കറിവിത്തും തൈകളും വിതരണം ചെയ്തു. എം. ഗംഗാധരൻ സ്വാഗതവും ടി.വി. ശ്രീധരൻ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: സി.കെ. നാരായണൻ (പ്രസിഡന്റ്), രവി കൊളവയൽ (സെക്രട്ടറി).
അനുശോചിച്ചു
കാഞ്ഞങ്ങാട്: കോട്ടച്ചേരി ഹിറാ മസ്ജിദ് സ്ഥാപക അംഗവും മത സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പള്ളിക്കര പള്ളിപ്പുഴയിലെ ഡോ. കെ.എ. മഹമൂദിന്റെ നിര്യാണത്തിൽ കാഞ്ഞങ്ങാട് ദാറുൽ ഹിദായ ഇസ്ലാമിക ട്രസറ്റ് യോഗം അനുശോചിച്ചു. വി.പി. ബഷീർ അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് അസ്ലം, പി.എ. മൊയ്തു, ബി.എം മുഹമ്മദ് കുഞ്ഞി, കെ.എം അബ്ദുറഹ്മാൻ, അബ്ദുല്ല പാലായി, അഹമ്മദ് ബെസ്റ്റോ, സി. അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.
ഓണാഘോഷം
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ്ഗ് സിവിൽ കോടതി ജീവനക്കാർ ഓണം ആഘോഷിച്ചു. സബ്ബ് ജഡ്ജി കെ.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. മുൻസിഫ് സൽമത്ത്, എ.ജി.പി എം. ആശലത, ശിരസ്തദാർ ഷിബു തോമസ്, കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
തോയമ്മൽ യൂത്ത് ഓണാഘോഷം
കാഞ്ഞങ്ങാട്: തോയമ്മൽ യൂത്ത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും 31-ാം വാർഷികാഘോഷവും തിരുവോണ നാളിൽ കവ്വായി വിഷ്ണുമൂർത്തി ക്ഷേത്ര ഗ്രൗണ്ടിൽ നടക്കും. മത്സര വിജയികൾക്ക് എം.കുഞ്ഞിക്കൃഷ്ണൻ സമ്മാനങ്ങൾ നൽകും. പൂക്കള മത്സരത്തിലും വനിതാ കമ്പവലി മത്സരത്തിലും പങ്കെടുക്കാനാഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.