കണ്ണൂർ/കാസർകോട് :സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം. 41 കോളേജിൽ 34ലും എസ് .എഫ് .ഐ വിജയിച്ചു. കൂത്തുപറമ്പ് നിർമ്മലഗിരി, മുട്ടന്നൂർ കോൺകോഡ് കോളേജ്, കാരക്കുണ്ട് എം .എം .നോളജ് കോളേജ് എന്നിവ കെ .എസ്. യു, എം എസ് .എഫിന്റെ കയ്യിൽ നിന്നും എസ്. എഫ് .ഐ തിരിച്ച് പിടിച്ചു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ്, തലശ്ശേരി ഗവ.ബ്റണ്ണൻ കോളേജ്, പയ്യന്നൂർ കോളേജ്, മാടായി കോളേജ്, കണ്ണൂർ എസ്എൻ കോളേജ്, ശ്റീകണ്ഠാപുരം എസ്. ഇ .എസ്, പെരിങ്ങോം ഗവ.കോളേജ്, വീർപാട് എസ് .എൻ കോളേജ്, കാക്കയങ്ങാട് ഡീ പോൾ കോളേജ്, തോട്ടട എസ് .എൻ .ജി എന്നിവിടങ്ങളിൽ എസ്. എഫ് .ഐ കെ .എസ് .യു ,എം. എസ്. എഫ് എന്നിവരെ പരാജയപ്പെടുത്തി.
നേരത്തെ നോമിനേഷൻ സമർപ്പിച്ചപ്പോൾ തന്നെ 21 കോളേജുകളിൽ എസ് എഫ് ഐ എതിരില്ലാതെ യൂണിയൻ നേടിയിരുന്നു. മട്ടന്നൂർ പഴശ്ശിരാജ എൻ .എസ് .എസ് കോളേജിൽ ആകെ മത്സരം നടക്കുന്ന 64 ക്ലാസിൽ 49 ലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. തലശ്ശേരി ഗവ.ബ്റണ്ണൻ കോളേജിൽ ചെയർമാൻ, ജനറൽ സെക്റട്ടറി, ജനറൽ ക്യാ്റ്റപൻ, കണ്ണൂർ എസ്. എൻ. ജി കോളേജിൽ ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലും എസ് .എഫ് .ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. ഇതോടെ കൗൺസിലർമാരായി 56 ൽ 45 എണ്ണം എസ്. എഫ് .ഐ നേടി.
കാസകോട് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 21 കോളേജുകളിൽ 16 ഉം എസ്.എഫ്.ഐ നേടി. ആറ് കോളേജുകളിൽ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 18 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനം എസ്.എഫ്.ഐ നേടി. കാസർകോട് ഗവ. കോളേജും സെന്റ് മേരീസ് കോളേജ് പനത്തടിയും കെ.എസ്.യു– എംസ്.എഫ് സഖ്യത്തിൽ നിന്നും മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ. കോളേജ് എ.ബി.വി.പിയിൽ നിന്നും പിടിച്ചെടുത്തു. കരിന്തളം ഗവ. കോളേജിൽ ശനിയാഴ്ചയാണ് തിരഞ്ഞെടുപ്പ്.
ഉദുമ ഗവ. കോളേജ്, ബജെ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മുന്നാട് പീപ്പിൾസ് കോളേജ്, രാജപുരം സെന്റ് പയസ്, ഇ കെ നായർ കോളേജ് പടന്നക്കാട്, കാഞ്ഞങ്ങാട് നെഹ്‌റു ആർടസ് ആൻഡ് സയൻസ് കോളേജ്, എസ്എൻ കോളേജ് പെരിയ എന്നീ കോളേജ് യൂണിയനുകൾ എസ്.എഫ്.ഐ നിലനിർത്തി. ഗവ. കോളേജ് എളേരിത്തട്ട്, പാലാത്തടം ക്യാമ്പസ്, ഐ.എച്ച്.ആർ.ഡി മടിക്കൈ, ഐ.എച്ച്.ആർ.ഡി പള്ളിപ്പാറ, എസ്.എൻ.ഡി.പി അടുക്കം, സനാതന നീലേശ്വരം എന്നിവിടങ്ങളിൽ എസ്.എഫ്.ഐ എതിരുണ്ടായിരുന്നില്ല.
സെന്റ് ജൂഡ് കോളേജ് വെള്ളരിക്കുണ്ട്, അംബേദ്ക്കർ കോളേജ് പെരിയ ,ചട്ടഞ്ചാൽ എം ഐ സി കോളേജ്, കെൻസാ വുമൺസ് കോളേജ് ,പടന്ന ഷറഫ് കോളേജ്, തൃക്കരിപ്പൂർ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവ യു.ഡി.എസ്.എഫ് നേടി.കുമ്പള ഐ.എച്ച്.ആർ.ഡി കോളേജിലും പെർള നളന്ദ കോളേജിലും എ.ബി.വി.പിയാണ് വിജയിച്ചത്.