കാസർകോട്: കാസർകോട് മത്സ്യമാർക്കറ്റിൽ ഭക്ഷ്യസുരക്ഷാവകുപ്പ് റെയ്ഡ് നടത്തി. ശനിയാഴ്ച രാവിലെ 7.30 നും 8.30 നും ഇടയിലുള്ള സമയത്തായിരുന്നു റെയ്ഡ്.
മത്സ്യങ്ങളിൽ വ്യാപകമായി ഫോർമാലിൻ കലർത്തി വിൽപന നടത്തുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്. മത്സ്യങ്ങളിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും മറ്റുരാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയുന്നതിനായി മൂന്ന് സാമ്പിളുകൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്കയച്ചതായും കാസർകോട് ഭക്ഷ്യസുരക്ഷാവകുപ്പ് ഓഫീസർ ഹേമാംബിക പറഞ്ഞു. മഞ്ചേശ്വരം ഓഫീസർ കെ.പി മുസ്തഫ, കാഞ്ഞങ്ങാട് ഓഫീസർ അൻഷ ജോൺ, അസി. ഓഫീസർ ഉദയ ശങ്കർ, മറ്റ് ഉദ്യോഗസ്ഥരായ ഷിനോജ്, ശശി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കാസർകോട് നഗരത്തിലെ മത്സ്യമാർക്കറ്റിൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ജില്ലാ ഭക്ഷ്യസുരക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു