പയ്യന്നൂർ: പാണപ്പുഴ വല്ലേജിൽ കൈതപ്രത്ത് മണ്ണെടുത്ത സ്ഥലത്തെ കൂറ്റൻ പാറ ഇടിഞ്ഞു വീണ് സ്വകാര്യ വർക്ക്‌ഷോപ്പിനു മുന്നിൽ നിർത്തിയിട്ട നാല് വാഹനങ്ങൾ തകർന്നു.പാണപ്പുഴ വല്ലേജ് ഓഫീസിന് സമീപത്താണ് ഭീമാകാരമായ പാറ ഇടിഞ്ഞ് വീണ് താഴെ പ്രവർത്തിക്കുകയായിരുന്ന ഓട്ടോ സോൺ വർക്ക്‌ഷോപ്പിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ തകർന്നത്. രണ്ട് വാഹനങ്ങൾ പൂർണ്ണമായി പാറക്കടിയിൽ പെട്ട് പൂർണ്ണമായി തകർന്നു. രണ്ടെണ്ണത്തിന് ഭാഗികമായി കേടുപാടു സംഭവിച്ചു. രാവിലെ 10.30 ഓടെയാണ് വലിയ ശബ്ദത്തിൽ പാറ താഴേക്ക് വീണത്. തലനാാരിഴക്കാണ് ആളപായം ഒഴിവായത്.
അശാസ്ത്രീയമായ മണ്ണെടുപ്പാണ് പാറയിടിച്ചിലിനു കാരണമെന്നാണ് പ്രാഥമികപരശോധനയിൽ കാണുന്നതെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു.ഇനിയും പാറ ഇടിയാൻ സാദ്ധ്യത ഉള്ളതിനാൽ ഈ പ്രദേശത്തേക്ക് കടക്കരുതെന്ന് ആളുകളോട് നിർദ്ദേശം നൽകിയിട്ടുണ്ട്.


ഫോട്ടോ : കൈതപ്രത്ത് കൂറ്റൻ പാറ ഇടിഞ്ഞു വീണ നിലയിൽ