പരീക്ഷാ ഫലം
രണ്ടാം വർഷ (വിദൂര വിദ്യാഭ്യാസം) ബി. സി. എ, ബി. എസ്‌സി. മാത്തമാറ്റിക്‌സ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷ 27ന് വൈകിട്ട് അഞ്ച് വരെ ഓൺലൈനായി സ്വീകരിക്കും. 2017 അഡ്മിഷൻ മുതൽ ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് ഓൺലൈൻ ഗ്രേഡ്കാർഡുകൾ മാത്രമേ ഉണ്ടായിരിക്കൂ എന്നതിനാൽ എല്ലാ വിദ്യാർത്ഥികളും വെബ്‌സൈറ്റിൽ നിന്ന് പ്രിന്റെടുത്ത് സൂക്ഷിക്കണം. ഗ്രേഡ്കാർഡുകൾ ഒരു മാസം മാത്രമേ വെബ്‌സൈറ്റിൽ ലഭ്യമാകൂ. സപ്ലിമെന്ററി പരീക്ഷകളുടെ ഗ്രേഡ്കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
ആറാം സെമസ്റ്റർ എം.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പകർപ്പിനുമുള്ള അപേക്ഷകൾ 27 ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഗ്രേഡ്കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും കോളേജുകൾ മുഖാന്തരം പിന്നീട് വിതരണം ചെയ്യും.
ടൈംടേബിൾ
27 ന് ആരംഭിക്കുന്ന എം. എസ്‌സി. മെഡിക്കൽ മൈക്രോബയോളജി/ മെഡിക്കൽ ബയോകെമിസ്ട്രി (റഗുലർ/സപ്‌ളിമെൻററി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പരീക്ഷകൾ
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴയോടെ16 വരെ അപേക്ഷിക്കാം.
പ്രായോഗിക/ വാചാ പരീക്ഷകൾ
നാലാസെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽ) മെയ് 2019 പ്രായോഗിക പരീക്ഷ 17 മുതൽ 24 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
രണ്ടാം വർഷ എം എ ഇംഗ്ലീഷ് (വിദൂരവിദ്യാഭ്യാസം) ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇമ്പ്രൂവ്‌മെന്റ് ജൂൺ 2019) വാചാപരീക്ഷ 18, 19, 20 തീയതികളിൽ താവക്കര കാംപസിലെ യു. ജി. സി ഹ്യുമൻ റിസോഴ്‌സ് ഡിവെലപ്‌മെന്റ് സെന്ററിൽ നടത്തും.
ബി. ടെക് സെഷണൽ അസസ്‌മെന്റ് ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ
ബി. ടെക്. സെഷനൽ (ഇന്റേണൽ) അസസ്‌മെന്റ് ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ വിജ്ഞാപനം ചെയ്തു. ന്യൂ സ്‌കീം (2007 അഡ്മിഷൻ മുതൽ) വിദ്യാർത്ഥികൾക്ക് 17 മുതൽ 20 വരെ പിഴയില്ലാതെയും 24 വരെ പിഴയോടുകൂടെയും അപേക്ഷിക്കാം. ഓൾഡ് സ്‌കീം വിദ്യാർത്ഥികൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമായ ഫോം ഡൌൺലോഡ് ചെയ്ത് അപേക്ഷിക്കണം. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ 30 ന് വൈകിട്ട് 5 വരെ സർവകലാശാലയിൽ സ്വീകരിക്കും.