ഇരിട്ടി: കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനക്കിടെ ബാംഗ്ലൂരിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് ഷെയറിംഗ് ടാക്‌സിയിൽ മാരകമയക്കുമരുന്നുമായി ഇരിട്ടി പയഞ്ചേരി സ്വദേശി നിതിൻരാജിനെ(24 ) പിടികൂടി. 2.1 ഗ്രാം എം.ഡി.എം.എ, 5 മില്ലിഗ്രാം നൈട്രോ സ്പാം, 21 ഗ്രാം കഞ്ചാവ് എന്നിവ ഈയാളിൽ നിന്ന് കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്ടർ ബി.വിഷ്ണുവും ചേർന്ന് അറസ്റ്റ് ചെയ്തു.പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത് സി.ഇ.ഒ മാരായ സി.പി.ശ്രീധരൻ , പി.കെ.സജേഷ് ,സി.ഹണി എന്നിവരും ഉണ്ടായിരുന്നു.