നീലേശ്വരം: ലൈഫ് പദ്ധതിയുടെ മാനദണ്ഡം ഗ്രാമ, നഗര വ്യത്യാസത്തിനനുസരിച്ച് പരിഷ്‌കരിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള പുതിയ മാനദണ്ഡം വന്നതോടെ അർഹതപ്പെട്ടവർ പലരും ലിസ്റ്റിൽപ്പെടാത്ത സ്ഥിതിയാണുള്ളതെന്ന് സമ്മേളനം വിലയിരുത്തി.
ഹരിത കർമ്മ സേനയ്ക്ക് നിശ്ചിന വേതനം ഉറപ്പുവരുത്തണമെന്നും ജില്ലയുടെ മലയോര മേഖലയിൽ കശുവണ്ടി ഫാക്ടറി
സ്ഥാപിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് ഇ. പത്മാവതി മറുപടി പറഞ്ഞു.പി.കെ ശ്രീമതി, എൻ. സുകന്യ, കെ.എസ് സലിഖ, സവിതാ ബീഗം, പി. സതീദേവി എന്നിവർ സംസാരിച്ചു. പി. ശ്യാമള ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. വി പ്രകാശൻ നന്ദി പറഞ്ഞു.

ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമാപന പൊതുയോഗം ബങ്കളത്ത് സംസ്ഥാന സെക്രട്ടറി പി. സതീദേവി ഉദ്ഘാടനം ചെയ്തു.പി. ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. എം. ലക്ഷ്മി, എം. സുമതി, പി.സി സുബൈദ, ഇ. പത്മാവതി എന്നിവർ സംസാരിച്ചു.

എം. സുമതി പ്രസിഡന്റ്

മഹിളാ അസോസിയേഷൻ ഭാരവാഹികളായി എം. സുമതി (പ്രസിഡന്റ്), എം. ശാന്ത, ടി.വി ശാന്ത, വി.വി പ്രസന്നകുമാരി (വൈസ് പ്രസിഡന്റ്), പി. ബേബി ബാലകൃഷ്ണൻ (സെക്രട്ടറി), പി. ശ്യാമള, പി.പി ശ്യാമളാദേവി, ദേവി രവീന്ദ്രൻ (ജോയിന്റ് സെക്രട്ടറി). പി.സി സുബൈദ (ട്രഷറർ), എം. ഗൗരിക്കുട്ടി, ഓമന രാമചന്ദ്രൻ, പി.പി പ്രസന്നകുമാരി, എ.പി ഉഷ (എക്‌സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. 16 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.

മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ബങ്കളത്ത് നടന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു