pimples

കൗമാരക്കാരെ മാനസികമായി തളർത്തുന്ന പ്രധാന സൗന്ദര്യ പ്രശ്‌നമാണ് മുഖക്കുരു. സാധാരണ മുഖത്തും തോൾപുറങ്ങളിലും മുതുകിലുമാണ് മുഖക്കുരു കാണപ്പെടുന്നത്. യുവാക്കളിൽ ആത്മവിശ്വാസം കെടുത്താനും ഇത് കാരണമാകുന്നു. പുറത്തിറങ്ങാൻ മടിയാകും. ഇത് അവരുടെ പഠനത്തെയും ജോലിയെയും പ്രതികൂലമായി ബാധിച്ചേക്കാം. എന്നാൽ, മുഖക്കുരു വന്നാൽ നിരാശപ്പെടേണ്ടതില്ല. ഫലപ്രദമായ ചികിത്സയുണ്ട്.

മുഖക്കുരുവിന് കാരണങ്ങൾ പലതാണ്. ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ, അണുബാധ, മരുന്നുകളുടെ പ്രത്യാഘാതം, അലർജി, കാലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം കാരണമാകാം. വേറെയും കാരണങ്ങളുമുണ്ട്. കവിളുകളിലും മുഖത്ത് മറ്റു ഭാഗങ്ങളിലും കറുത്തതോ വെളുത്തതോ മറ്റു നിറത്തിലുള്ളതോ ഉള്ള ചെറിയ കുരുക്കൾ മുതൽ കൂടുതൽ വലിയ മുഴകളുടെയും രൂപത്തിൽ കാണപ്പെടുന്നവയെയും മുഖക്കുരുവിൽപ്പെടുത്താം. എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. ആർത്തവ സമയത്തും മുഖക്കുരു പ്രത്യക്ഷപ്പെടാം.

മുഖക്കുരു പൊട്ടിച്ച് സ്വയം കൈകാര്യം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഇത് കറുത്തപാടുകൾ കൂടുതലായി ഉണ്ടാക്കും. ഹോമിയോപ്പതിയിൽ മുഖക്കുരു നീക്കാൻ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. രോഗിയുടെ ശാരീരിക മാനസിക ഘടകങ്ങൾ മരുന്നുകൾ നിർണയിക്കുന്നതിൽ പ്രധാനമാണെന്നത് കൊണ്ടുതന്നെ ഈ വിവരങ്ങൾ ഡോക്ടറോട് കൃത്യമായി പങ്കുവയ്ക്കേണ്ടതുണ്ട്. ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ നിർദ്ദേശിക്കപ്പെടുന്ന അളവുകളിൽ ശ്രദ്ധയോടെ കഴിക്കേണ്ടതുമാണ്.

ഡോ. പി.കെ ഉപേഷ് ബാബു​

ശ്രീ സത്യസായി ഹോമിയോപതിക് ക്ളിനിക്,​

മാർ‌ക്കറ്റ് റോഡ്, പെരുമ്പ,​

പയ്യന്നൂർ.

ഫോൺ: 9447687432