ചെറുവത്തൂർ: വലിയപറമ്പയിലേക്കുള്ള തീരദേശ റോഡ് തകർന്നത് ദ്വീപ് നിവാസികൾക്ക് ദുരിതമായി.
മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ആശ്രയമായ ഓരിമുക്ക് - മാവിലാടം റോഡ് തകർന്നു തരിപ്പണമായിട്ടും ബന്ധപ്പെട്ട വകുപ്പ് തിരിഞ്ഞുനോക്കിയിട്ടില്ല. ഓരിമുക്ക് ജംഗ്ഷൻ മുതൽ മാവിലാടം പാലം വരെയുള്ളള രണ്ടു കിലോമീറ്റർ റോഡിനാണ് ഈ ദുർഗതി.

പാടെ തകർന്ന് വൻകുഴികൾ രൂപപ്പെട്ട റോഡിൽക്കൂടി ഏറെ ക്ലേശിച്ചാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ യാത്ര ദുസ്സഹമാണ്. റോഡ് ആരംഭിക്കുന്ന ഓരിമുക്കിൽ 10 മീറ്ററോളം കിളച്ചു മറിച്ചിട്ട രീതിയിലാണുുള്ളത്. നിരവധി പിഞ്ചു വിദ്യാർത്ഥികളടക്കം അധ്യായനം നടത്തുന്ന ഓരി എ.എൽ.പി.സ്‌കൂൾ പരിസരത്തെ റോഡിൽ ചെളിക്കുളം രൂപപ്പെട്ടിരിക്കുകയാണ്. ഇവിടെ റോഡിനു പുറത്തുകൂടിയാണ് ചെറിയ വാഹനങ്ങൾ കടന്നുപോകുന്നത്. മാവിലാടം പാലം വരെയുള്ള റോഡിൽ നിറയെ കുണ്ടും കുഴിയുമാണ്.


ചെറുവത്തൂർ, പടന്ന തുടങ്ങിയ സമീപ നഗരങ്ങളെ ബന്ധപ്പെടാൻ ആശ്രയിക്കുന്ന ഈ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണം

തീരദേശവാസികൾ

ഓരി എ.എൽ.പി. സ്‌കൂൾ പരിസരത്തെ ചെളിക്കുളമായ റോഡിൽകൂടി സാഹസിക യാത്ര നടത്തുന്ന ചെറു വാഹനങ്ങൾ

തൃക്കണ്ണാട് ബ്രഹ്മകലശ മഹോത്സവം:
കമ്മിറ്റി രൂപീകരണം ശനിയാഴ്ച

പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ അടുത്ത വർഷം ജനുവരി 31 മുതൽ നടത്തുന്ന പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന്റെ സംഘാടക സമിതി രൂപവൽക്കരണ യോഗം 14ന് രാവിലെ 10 ന് ക്ഷേത്ര അഗ്രശാലയിൽ ചേരും. ക്ഷേത്രത്തിൽ കഴിഞ്ഞദിവസം നടന്ന സ്വർണ്ണ പ്രശ്‌ന ചിന്തയിലാണ് ബ്രഹ്മകലശം നടത്താൻ തീരുമാനിച്ചത്.