മട്ടന്നൂർ: എൻ.സി.സി. 31 ാം കേരള ബറ്റാലിയൻ കണ്ണൂരിന്റെ ദശദിന ക്യാമ്പ് കൂത്തുപറമ്പ് നിർമ്മലഗിരി കോളജിൽ ആരംഭിച്ചു. ബറ്റാലിയനു കീഴിലുള്ള 30 സബ് യൂണിറ്റുകളിൽ നിന്നായി അറുനൂറോളം കാഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 40 സൈനിക പരിശീലകരാണ് നേതൃത്വം നൽകുന്നത്. മാപ് റീഡിംഗ്, ഫയറിംഗ്, വെപ്പൺ ട്രെയിനിംഗ്, വ്യക്തിത്വ വികസന പരിശീലനം, ദുരന്തനിവാരണ പരിശീലനം, എന്നീ വിഷയങ്ങളിൽ ക്യാമ്പിൽ പരിശീലനം നടന്നു വരുന്നുണ്ട്. ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി, വനവത്കരണം എന്നിവയും ക്യാമ്പിൻെറ ഭാഗമായി നടന്നുവരുന്നു.
തിരുവോണ ദിവസം ക്യാമ്പ് അംഗങ്ങൾ പാലാപറമ്പ് സ്നേഹഭവനിലെ അഗതികൾക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തു. ദശദിനക്യാമ്പിന്റെ ഭാഗമായി പരേഡും ആയുധ, ഫയറിംഗ് പരിശീലനവും നടന്നു. ഹവിൽദാർമാരായ പി.വിനോദ്, കെ.ബിജു എന്നിവർ നേതൃത്വം നൽകി. ഗതാഗതവകുപ്പിന്റെ സഹകരണത്തോടെ നടന്ന റോഡ്‌സുരക്ഷാ മാർഗനിർദേശ ക്ലാസ് വടകര ആർ.ടി.ഒ. എം.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് കൊളേജിൽ നടക്കുന്ന പരിപാടിയിൽ കേഡറ്റുകളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും.
ഞായറഴ്ച നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ ടി വി സുഭാഷ് ഉദ്ഘാടനം ചെയ്യും. ക്യാമ്പ് കമാൻഡന്റ് കേണൽ ജോസ് എബ്രഹാം , ലെഫ്. ഡോ. ടി.കെ.സെബാസ്റ്റ്യൻ, ലെഫ്. ഡോ.കെ.ജിതേഷ് ,പി.വിനോദ്, സുബേദാർ മേജർ സുധീന്ദ്രൻ, എൻ.കെ.മനോജ്‌കുമാർ, കൃഷ്ണ സ്വരൂപ് തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു.
ദശദിനക്യാമ്പിന്റെ ഭാഗമായുള്ള ആയുധഫയറിംഗ് പരിശീലനം
തിരുവോണ ദിവസം ക്യാമ്പ് അംഗങ്ങൾ പാലാപറമ്പ് സ്നേഹഭവനിലെ അഗതികൾക്കൊപ്പം