കണ്ണൂർ: കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്തതിനെ തുടർന്ന് കുടുംബത്തിന് പണം നൽകാമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം കുറ്റസമ്മതമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. പിടിക്കപ്പെട്ടെന്ന് വ്യക്തമായപ്പോഴാണ് കോൺഗ്രസ് പണം തിരിച്ചു നൽകാൻ തയാറായത്. മരണപ്പെട്ട ജോസഫിന്റെ ജീവൻ തിരിച്ചു നൽകാൻ കെ.പി.സി.സി പ്രസിഡന്റിനാകുമോ. പപ്പയെ ഇല്ലാതാക്കിയത് പ്രദേശത്തെ കോൺഗ്രസുകാരാണെന്ന് മകൻ കത്തയച്ചിരുന്നു. ട്രസ്റ്റും കമ്പനിയുമായി ബന്ധമില്ലന്ന ഡി.സി.സി പ്രസിഡന്റിന്റെ വാദം ഇപ്പോൾ മുല്ലപ്പള്ളി മാറ്റി. കെ.പി.സി.സി അറിയാതെയാണോ കെ. കരുണാകരൻ ട്രസ്റ്റ് സ്വകാര്യ കമ്പനികൾ രൂപീകരിച്ചതെന്ന് വ്യക്തമാക്കണം.

തട്ടിപ്പ് നടത്തിയവരെ കോൺഗ്രസിൽ നിന്ന് പുറത്താക്കി നിയമത്തിന് മുന്നിലെത്തിക്കുകയാണ് വേണ്ടത്. പണം താരം എന്ന് ചെറുപുഴയിലെ വീട്ടിൽ ചെന്ന് പറഞ്ഞത് ദുരൂഹ മരണത്തിൽ കോൺഗ്രസിന് പങ്കുള്ളത് കൊണ്ടാ

ണെന്നും ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.