പാനൂർ: ഈസ്റ്റ് വള്ള്യായിയിലെ പ്രിയദർശിനി വായനശാലയ്ക്ക് നേരേയും മുകളിലെ നിലയിൽ പ്രവർത്തിക്കുന്ന 92ാം നമ്പർ ബൂത്ത് കമ്മിറ്റിക്ക് നേരേയും കഴിഞ്ഞ ദിവസം പുലർച്ചെ 2.30 ഓടെ അജ്ഞാതസംഘം ബോംബെറിഞ്ഞു. ബോംബേറിൽ ചുമരും ജനൽ ചില്ലുകളും ഭാഗികമായി തകർന്നു. പാനൂർ സിഐ ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ പാനൂർ പൊലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
ബൂത്ത് കമ്മിറ്റി പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നല്കിയിട്ടുണ്ട്. ആക്രമണത്തിന്നെതിരെ മൊകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.വി.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ,പി. ഗോവിന്ദൻ ,അനിൽ വള്ള്യായി, എം.ജിഷ, കെ.പി അശോകൻ, പി.സി. അശോകൻ എന്നിവർ സംസാരിച്ചു. ഡി .സി. സി പ്രസിഡന്റ് സതീശൻ പാച്ചേനി, കോൺഗ്രസ് നേതാക്കളായ വി.സുരേന്ദ്രൻ, ഹരിദാസ് മൊകേരി, കെ.പി. സാജു.പി.കെ.സതീശൻ, കെ പി ഹാഷിം എന്നിവർ സന്ദർശിച്ചു.
കോൺഗ്രസ് ഓഫീസ് അക്രമം. സി.പി. എം നെതിരെയുള്ള പ്രചരണം വ്യാജം.
പാനൂർ:മൊകേരി ഈസ്റ്റ് വളള്യായി പ്രിയദർശിനി സാംസ്‌കാരിക നിലയവും കോൺഗ്രസ് ഓഫീസും ആക്രമിച്ച സംഭവത്തിൽ സി.പി. എമ്മിന് പങ്കില്ലെന്നും വാസ്തവ വിരുദ്ധമായ പ്രചരണങ്ങൾ നടത്തി യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സി.പി. എം മൊകേരി ഈസ്റ്റ് ലോക്കൽ കമ്മിറ്റി വ്യക്തമാക്കി. സി.പി. എം പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന ആരോപണത്തിൽ ലോക്കൽകമ്മിറ്റി പ്രതിഷേധിച്ചു. സി.പി.എം മൊകേരി ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.പി. രാജൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
എ ബാലകൃഷ്ണന് ആദരവ് 15ന്
കണ്ണൂർ: പ്രമുഖ സി .പി .ഐ നേതാവും കിസാൻസഭ ദേശീയ കൗൺസിൽ അംഗവുമായ എ ബാലകൃഷ്ണന് ആദരവ് നല്കുന്നു. എൻ .ഇ. ബാലറാം ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മുതിർന്ന നേതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ ആദരവാണ് സെപ്തമ്പർ 15ന് വൈകുന്നേരം 3 മണിക്ക് മുഴപ്പിലങ്ങാട് അദ്ദേഹത്തിന്റെ വസതിയിൽ നടക്കുന്നത്. പരിപാടി സി .പി. ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി .എൻ. ചന്ദ്രൻ, പി ജയരാജൻ, അഡ്വ. പി. സന്തോഷ്‌കുമാർ, ചൂര്യായിചന്ദ്രൻ എന്നിവർ പങ്കെടുക്കും.