തളിപ്പറമ്പ്: തളിപ്പറമ്പ് അർബൻ കോഓപ്പറേറ്റീവ് ബാങ്ക് അക്കൗണ്ടിൽ നുഴഞ്ഞുകയറി ഹാക്കർമാർ പണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ സി.ഐ. സത്യനാഥിന്റെ നേതൃത്യത്തിൽ ബാങ്കിലെത്തിയ അന്വേഷണ സംഘം കമ്പ്യൂട്ടറുകളും. മറ്റു വസ്തുക്കളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു.
മൊത്തം 79 ലക്ഷം ആണ് നഷ്ടപ്പെട്ടത് . ഐ.എഫ്.എസ് കോഡ് തെറ്റിയത് കാരണം 15 ലക്ഷം തിരികെയെത്തി.ഇന്ത്യൻ ബാങ്കിലെ അക്കൗണ്ട് ട്രാക്ക് ചെയ്തത് കണ്ടെത്തിയതിനാൽ 40 ലക്ഷം രൂപ മരവിപ്പിച്ചതും രക്ഷയായി.ഇനി 24 ലക്ഷം രൂപയാണ് തിരിച്ചുകിട്ടാനുള്ളത്. മറ്റ് ബാങ്കുകളുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട
തിരിച്ച് പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബാങ്ക് അധികൃതർ.
നിഫ്റ്റി, ആർ.ടി.ജി.എസ് ഇടപാടുകൾ നടത്തുന്നതിനായി അർബൻ ബാങ്കിന്റെ തളിപ്പറമ്പ് ഐ.സി.ഐ.സി.ഐ ബാങ്കിലുള്ള കറന്റ് അക്കൗണ്ടിന്റെ പാസ്‌വേർഡ് ഹാക്ക് ചെയ്താണ് 16 അക്കൗണ്ടുകളിലേക്ക് ഹാക്കർമാർ അർബൻബാങ്കിന്റെ പണം മാറ്റിയത്.