തലശ്ശേരി: ശ്രീനാരായണഗുരുദേവന്റെ 165ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി കുട്ടിമാക്കൂൽ ശ്രീനാരായണ സാംസ്‌കാരികകേന്ദ്രം സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനം തലശ്ശേരി ശ്രീജ്ഞാനാദയം പ്രസിഡന്റ് അഡ്വ.കെ.സത്യൻ ഉദ്ഘാടനം ചെയ്തു.സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി.വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.വി.കെ.ഗിരീന്ദ്രൻ പ്രഭാഷണം നടത്തി. എം.വി.ബാലറാം സ്വാഗതവും കെ.പി.ജ്യോതിബാസ് നന്ദിയും പറഞ്ഞു.