കണ്ണൂർ:സാമ്പത്തികരംഗവും സാധാരണക്കാരുടെ ജീവിതവും വലിയ പ്രതിസന്ധി നേരിടുമ്പോൾ രാജ്യത്തിന്റെ ശ്രദ്ധ മറ്റു വഴിയിലേയ്ക്ക് തിരിച്ചുവിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യം വലിയതിരിച്ചടി നേരിടുന്ന ഘട്ടമാണിത്.വ്യാവസായികരംഗവും വലിയ പിറകോട്ടടിയിലാണ്. ജനജീവിതത്തെ ഇത് വലിയതോതിൽ പ്രതികൂലമായി ബാധിക്കുകയാണ്. സി. പി. എം എളയാവൂർ ലോക്കൽകമ്മിറ്റി ഓഫീസിനായി മുണ്ടയാട് കുറുവൻവൈദ്യർ പീടികയിൽ നിർമ്മിച്ച ഇ.എം.എസ് മന്ദിരംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർലമെന്ററി ജനാധിപത്യവും ഭരണഘടനയും മതനിരപേക്ഷതയും നഷ്ടപ്പെട്ടാലും സാരമില്ലെന്ന പ്രത്യേക വികാരത്തിലേക്ക് സമൂഹത്തെ എത്തിക്കുകയാണ്. ആളുകളെ ഹരംകൊള്ളിക്കാൻ വർഗീയവികാരമടക്കം അഴിച്ചുവിടുന്നു. അപകടകരവും ഭീതിജനകവുമായ അന്തരീക്ഷമാണിത്.
രാജ്യത്ത് ഉയർന്നുവരുന്ന ഭീഷണിയെ നേരിടാൻ തങ്ങളുടെ പാർട്ടിക്ക് സാധിക്കുന്നുണ്ടോയെന്ന് കോൺഗ്രസുകാർ ഗൗരവത്തോടെ ചിന്തിക്കണം. ആർ.എസ്.എസ്, ബി.ജെ.പി സ്വീകരിക്കുന്ന അതേ നിലപാടാണ് പലകാര്യത്തിലും കോൺഗ്രസിനും. രാജ്യത്തിന്റെ എല്ലാമൂല്യങ്ങളും തകർക്കാൻ ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുമ്പോൾ അതിനോടൊപ്പം ചേർന്നു നിൽകുന്ന വലിയൊരു വിഭാഗം നേതാക്കൾ കോൺഗ്രസിലുണ്ട്. രാജ്യം ആവശ്യപ്പെടുന്ന പൊതുനിലപാടിൽ നിൽകാത്തവരെ ചുമന്ന്‌കൊണ്ട് നടക്കുകയാണ് മുസ്ലിംലീഗ്. നമ്മുടെ പാർലമെന്ററി ജനാധിപത്യവ്യവസ്ഥയും ഭരണഘടന വാഗ്ദത്തം ചെയ്യുന്ന മതനിരപേക്ഷതയും എത്രകാലമുണ്ടാവുമെന്ന ആശങ്കയിലാണ് രാജ്യമെന്നും പിണറായി പറഞ്ഞു. സി. പി. എം ജില്ലാസെക്രട്ടറി എം വി ജയരാജൻ അ
ദ്ധ്യക്ഷത വഹിച്ചു.