കണ്ണൂർ: പൊലീസ് മൈതാനിയിൽ നടക്കുന്ന ഓണം ഫെയറിൽ തീപിടിത്തം. ഇന്നലെ വൈകീട്ട് അഞ്ചേകാലിനാണ് ബജിയുണ്ടാക്കുന്ന സ്റ്റാളിലെ ഗ്യാസ് അടുപ്പിന്റെ റഗുലേറ്ററിന് തിപിടിച്ചത്. പരിഭ്രാന്തരായ ജനങ്ങൾ പുറത്തേക്കോടി. ഇതിനിടെ ഫയർഫോഴ്‌സ് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കിയിരുന്നു.