കണ്ണൂർ: മണൽ പള്ളിയാംമൂല റോഡിൽ അഗസ്ത്യാശ്രമത്തിൽ രമേഷ് ഗുരുജി (63) നിര്യാതനായി. ആധ്യാത്മികരംഗത്ത് ശ്രദ്ധേയനായ ഇദ്ദേഹം കർണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു. യദിയൂരപ്പ ഉൾപ്പെടെ പ്രമുഖ നേതാക്കൾ കണ്ണൂരിലെ ആശ്രമത്തിൽ വന്നിട്ടുണ്ട്. ഭാര്യ: ആശ. മക്കൾ: റിദിൻ രമേശ് (ലീലാഗ്രൂപ്പ് ബംഗളൂരു), രേഷ്മാരമേശ്(യു.എസ്.എ). മരുമക്കൾ: അജികുമാർ(യു.എസ്.എ), ഡോ.ശ്രീലക്ഷ്മി (ബംഗളൂരു). സഹോദരങ്ങൾ: ശോഭന. പരേതയായ വിമലാബാലകൃഷ്ണൻ. സംസ്കാരം പിന്നീട്.