വോട്ടവകാശം 6386 പേർക്ക്

കാഞ്ഞങ്ങാട്: കോൺഗ്രസിലെ തൊഴുത്തിൽ കുത്തുമൂലം രാഷ്ട്രീയരംഗത്ത് ഏറെ ചർച്ചാവിഷയമായ പുല്ലൂർ ബാങ്കിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് 22 ന് നടക്കും.

ഡി.സി.സി സെക്രട്ടറി കൂടിയായ ബാങ്ക് പ്രസിഡന്റ് വിനോദ്കുമാർ പള്ളയിൽവീടിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് കോൺഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. എന്നാൽ ഇപ്പോൾ അതൊക്കെയും കെട്ടടങ്ങി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്ന് യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായരും മണ്ഡലം പ്രസിഡന്റ് ടി. രാമകൃഷ്ണനും പറയുന്നു. അതേസമയം കോൺഗ്രസിലെ ഭിന്നത അതേപടി നിലനിൽക്കുകയാണെന്നും ബാങ്കിന്റെ സുഗമമായ നടത്തിപ്പിന് ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സി.പി.എം നേതാവ് ടി.വി കരിയൻ പറയുന്നു.

6386 പേർക്കാണ് വോട്ടവകാശം. മുൻ എം.എൽ.എ കെ.പി കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ എന്നിവർ ഉൾപ്പെട്ട സമിതിയുടെ കോൺഗ്രസിലെ ഭിന്നത തീർക്കാൻ നടത്തിയ പരിശ്രമം വിജയം കണ്ടോ എന്ന് തിരഞ്ഞെടുപ്പു കഴിഞ്ഞാൽ മാത്രമേ വ്യക്തമാവുകയുള്ളൂ.

യു.ഡി.എഫ് സ്ഥാനാർത്ഥികൾ

സി.കെ. അരവിന്ദാക്ഷൻ, എ. കൃഷ്ണൻ, എൻ. ബാലകൃഷ്ണൻ, കെ.പി മജീദ്, യു. ലക്ഷ്മണൻ, സി. വിജയൻ, ഇ. ഇന്ദിര, പി. ദേവകി, എ. ലക്ഷ്മി, കെ. രതീഷ്, ടി. തമ്പാൻ

ഇടതു സ്ഥാനാർത്ഥികൾ

എൽ. അബ്ദുൾ മജീദ്, എ. കൃഷ്ണൻ, കെ. കൃഷ്ണൻ, കെ. ഗംഗാധരൻ, ഗംഗാധരൻ നെല്ലിത്തറ, കെ. ഷാജി, ചൈത്രമണി, എം. ജാനകി, സി.വി നിർമ്മല, കെ. കൃഷ്ണൻ, വി. കൃഷ്ണൻ എന്നിവരാണ്.