ചെറുപുഴ: കരാറുകാരൻ ജോസഫ് മുതു പാറയുടെ മരണത്തെ സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് എൻ.ഡി.എ ചെറുപുഴ ടൗണിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി . ജോസഫിന്റെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമായിരുന്നു യോഗം.
ജോസഫിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കപ്പെടുന്നതായി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ നാല് വർഷമായി പലവട്ടം ആവശ്യപ്പെട്ടിട്ടും പണം നല്കാതെ ജോസഫിന് മരണകെണിയൊരുക്കിയ കോൺഗ്രസ് നേതൃത്വം ഇപ്പോൾ പെട്ടെന്ന് പണം നല്കിയതിനു പിന്നിൽ ദുരൂഹതയുണ്ട്. അദ് ദേഹത്തിന് ലഭിക്കാനുണ്ടായിരുന്ന തുകയുടെ കണക്കുകൾ സംബന്ധിച്ച മുഴുവൻ രേഖകളും കൈക്കലാക്കി ചില നേതാക്കൾ നല്കിയ കണക്ക് വച്ച് പൊലീസിനെ പോലും വരുതിയിലാക്കി പ്രശ്‌നം ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ഇതിനെ ശക്തമായി എതിർക്കുമെന്നും കാസർകോടുകാരനായ ബിനാമിക്കു വേണ്ടി നടത്തിയ ഒത്തുകളി സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ തയ്യാറാകണമെന്നും ചെറുപ ഴയിൽ പൊതുയോഗം ഉദ്ഘാടനം ചെയ്ത ബി.ജെ.പി ജില്ലാ പ്രസിഡന്റ്് പി സത്യപ്രകാശ് ആവശ്യപ്പെട്ടു.
ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട് , ജില്ലാ പ്രസിഡന്റ് വി.പി. ദാസൻ, ജില്ലാ സെക്രട്ടറി ഇ. മനീഷ് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സി. കെ. രമേശൻ എന്നിവർ പ്രസംഗിച്ചു.
വി .ആർ. സുനിൽ അദ്ധ്യക്ഷത വഹിച്ചു മോഹനൻ പലേരി സ്വാഗതവും രാജു ചുണ്ട നന്ദിയും പറഞ്ഞു.