എം.ബി.എ പരീക്ഷകൾ

ഒക്ടോബർ 22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം. ബി. എ ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി 2014 അഡ്മിഷൻ മുതൽ) ഒക്ടോബർ 2019 പരീക്ഷയ്ക്ക് പിഴ കൂടാതെ 24 മുതൽ 27 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ചെലാനും 30 ന് വൈകിട്ട് 5നു മുമ്പ് സർവകലാശാലയിൽ സമർപ്പിക്കണം. 2014, 2015 അഡ്മിഷൻ വിദ്യാർത്ഥികൾ റീ രജിസ്റ്റർ ചെയ്യണം.

പ്രോജക്ട് മൂല്യനിർണയം

പരിയാരം ഡെന്റൽ കോളേജ്, അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജ്, പൊയിനാച്ചി സെഞ്ചുറി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ച് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫൈനൽ ബി.ഡി.എസ്. പാർട്ട് I (സപ്ലിമെന്ററി 2007 അഡ്മിഷൻ മുതൽ) ആഗസ്റ്റ് 2018 പ്രായോഗിക/വാചാ പരീക്ഷ 23, 24, 25, 26 തീയതികളിൽ പൊയിനാച്ചി സെഞ്ചുറി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെന്റൽ സയൻസ് ആൻഡ് റിസർച്ചിൽ നടത്തും.