നീലേശ്വരം: പാലത്തടം ഇടിച്ചൂടി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അറുതി വരുത്താൻ നീലേശ്വരം നഗരസഭ ആവിഷ്‌കരിച്ച ഇടിച്ചൂടി കുടിവെള്ള പദ്ധതി നാളെ നഗരസഭ ചെയർമാൻ ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർപേഴ്‌സൺ വി. ഗൗരി അധ്യക്ഷത വഹിക്കും. കേരളവാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ കെ. സുദീപ് റിപ്പോർട്ട് അവതരിപ്പിക്കും.
നഗരസഭയുടെ വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ ചിലവഴിച്ച് 2018-19 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി യാതാർത്ഥ്യമാക്കിയിരിക്കുന്നത്.
വരൾച്ച കാലത്ത് കുടിവെള്ളത്തിനായി ഇടിച്ചൂടിയിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. പാലത്തടം, കിനാനൂർ തുടങ്ങിയ സമീപ പ്രദേശങ്ങളെയാണ് കുടിവെള്ളത്തിനായി ഇവർ ആശ്രയിച്ചിരുന്നത്. നീലേശ്വരം നഗരസഭ ലോറികളിൽ കുടിവെള്ളം വിതരണം ചെയ്തിരുന്നത് ഏറെ ആശ്വാസകരവുമായിരുന്നു. ഇടിച്ചൂടി നിവാസികളായ പി.വി പാർവ്വതിയും, കെ.വി നളിനിയുമാണ് കുടിവെള്ള പദ്ധതിക്കും ടാങ്ക് നിർമാണത്തിനും സൗജന്യമായി സ്ഥലം നൽകിയത്. ഇവരെ മരാമത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ പി.എം സന്ധ്യ ചടങ്ങിൽ അനുമോദിക്കും.
(ഫോട്ടൊ അടിക്കുറിപ്പ്): ഇടിച്ചൂടി കുടിവെള്ള പദ്ധതിയുടെ സംഭരണി
ഇന്ന് വൈദ്യൂതി മുടങ്ങും
കാഞ്ഞങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടച്ചേരി ഫീഡറിലുളള കുവൈത്ത് ടവർ, ആർ.ടി.ഒ എന്നീ ട്രാൻസ്‌ഫോമറുകളിൽ ഇന്നു രാവിലെ 9.30 മുതൽ വൈകന്നേരം ആറുവരെ വൈദ്യുതി വിതരണം മുടങ്ങും.