കണ്ണൂർ: ബി.ജെ.പി ഭരണത്തിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ ആസൂത്രിത ആക്രമണങ്ങൾക്ക് വിധേയ മായിരിക്കൊണ്ടിരിക്കുകയാണെന്ന് വി. ടി. ബൽറാം എം എൽ എ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ് ജനങ്ങളുടെ വിശ്വാസത്തിലാണെന്നും അത്തരം വിശ്വാസം ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങൾ രാജ്യത്ത് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന
'ഭരണ ഘടനാ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരമോന്നത നീതിപീഠത്തിൽ നിന്ന് ജഡ്ജിമാർ ഇറങ്ങി വരേണ്ടി വന്നതും നോട്ട് നിരോധനം പോലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനത്തിൽ റിസർവ് ബാങ്കിനെ വിശ്വാസത്തിലെടുക്കാതിരുന്നതും മോഡിയുടെ സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിക്കാൻ വൈകിയതും കേരളത്തിൽ പി എസ് സി യെ നോക്കുകുത്തിയാക്കി നടത്തുന്ന പരീക്ഷ ക്രമക്കേടുകളും ഇതിനുദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. .കെ അബ്ദുൽ ജബാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ സോണി സെബാസ്റ്റ്യൻ, സുരേഷ് ബാബു എളയാവൂർ, കെ. കെ. രാജേഷ് ഖന്ന, മധു ശ്രീകണ്ഠാപുരം, ശാന്തീപ് കക്കറയിൽ എന്നിവർ പ്രസംഗിച്ചു.