കണ്ണൂർ: ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റിരണ്ടാമത് മഹാസമാധിദിനം ജില്ലയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എസ്.. എൻ.. ഡി..പി യൂണിയനുകളുടെയും ശ്രീനാരായണ മഠങ്ങളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് മഹാസമാധിയോടനുബന്ധിച്ച് ഒരുക്കിയിരുന്നത്. കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ ശ്രീ ഭക്തിസംവർദ്ധിനി യോഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ അഖണ്ഡ നാമജപവും മഹാസമാധി സമയമായ വൈകീട്ട് 3.30 ന് ഗുരുദേവ പ്രതിമയിൽ പ്രത്യേക പൂജയും തുടർന്ന് സമാധി ഗീതവുമുണ്ടായി. വൈകീട്ട് സമൂഹ പ്രാർത്ഥനയും പ്രഭാഷണവും നടന്നു. ഭക്തി സംവർദ്ധിനി യോഗം പ്രസിഡന്റ് കെ..പി.. ബാലകൃഷ്ണൻ, സെക്രട്ടറി കെ..പി.. പവിത്രൻ എന്നിവർ നേതൃത്വം നൽകി.

ശ്രീ ഭക്തിസംവർദ്ധിനി യോഗം മഹാകവി കുമാരനാശാൻ സ്മാരക ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ,തളാപ്പിന്റെ ആറാം വാർഷികം ‌ഡോ. എ. സത്യനാരായണൻ ഉദ്ഘാടനം ചെയ്തു. ഭക്തിസംവർദ്ധിനി യോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. . വാർഷികത്തോടനുബന്ധിച്ച് നടന്ന സാഹിത്യ മത്സരങ്ങളിൽ വിജയികളായവർക്കും ലൈബ്രറിയിൽ നിന്ന് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച രണ്ട് അംഗങ്ങൾക്കും ഉള്ള സമ്മാനങ്ങൾ ഡോ. പുനലൂർ പ്രഭാകരൻ വിതരണം ചെയ്തു.. എ.പി. ഷാജി,കെ.പി. ഭാഗ്യശീലൻ,വി.എ. രാമാനുജൻ എന്നിവർ പ്രസംഗിച്ചു.

ജഗന്നാഥക്ഷേത്രത്തിൽ ഗുരുദേവ മഹാസമാധിദിനം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആചരിച്ചു. അഖണ്ഡഭജന, ഗുരുദേവ പ്രതിമയിൽ അഭിഷേകം, അർച്ചന, വിശേഷാൽ ഗുരുപൂജ എന്നിവ രാവിലെ മുതൽ നടന്നു.ഉച്ചയ്ക്ക് സമൂഹസദ്യയുമുമണ്ടായിരുന്നു.
വൈകിട്ട് മഹാസമാധിമുഹൂർത്തമായ മൂന്നരയ്ക്ക് സമൂഹപ്രാർത്ഥന നടന്നു. മേൽശാന്തി സബീഷ് ,വിനുശാന്തി,ശശി ശാന്തി, സെൽവൻശാന്തി എന്നിവർ കാർമികത്വം വഹിച്ചു. ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യൻ, ഡയറക്ടർമാരായ കണ്ട്യൻ ഗോപി, കല്ലൻ ശിവനാഥ്, സി.ഗോപാലൻ, പി.രാഘവൻ, എം.വി.രാജീവൻ,കെ.കെ.പ്രേമൻ, വി.കെ.കുമാരൻ, വിജയരാഘവൻ, തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിട്ടി എസ്.എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 92ാം മഹാ സമാധി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു ഇരിട്ടി കല്ലു മുട്ടി ഗുരുമന്ദിരത്തിൽ രാവിലെ ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവയ്ക്ക് ശേഷം സുരേഷ് കാക്കയങ്ങാട്, ലക്ഷ്മിക്കുട്ടി, എം.ജി മൻമദൻ , എന്നിവർ പ്രഭാഷണം നടത്തി രാവിലെ എട്ട് മണി മുതൽ വൈകുന്നേരം മൂന്നര വരെ ഉപവാസ യജ്ഞത്തിൽ നിരവദി പേർ പങ്കെടുത്തു തുടർന്ന് സമൂഹസദ്യ നടന്ന .പി .എൻ ബാബു, കെ.വി അജി, എം .ആർ. ഷാജി, കെ.കെ സോമൻ, കെ.എം രാജൻ, പി.ജി രാമകൃഷ്ണൻ, വിജയൻ ചാത്തോത്ത്, എ.എൻ സുകുമാരൻ, വി.ഭാസ്‌കരൻ, നിർമ്മല അനിരുദ്ധൻ,ഓമന വിശ്വംഭരൻ, പി.കെ വേലായുധൻ, രാധാമണി ഗോപി, സുരേന്ദ്രൻ തലച്ചിറ, എന്നിവർ നേതൃത്വം നൽകി ഇരിട്ടി മേഖലയിലെ കൊട്ടിയൂർ, കണിച്ചാർ, ചെട്ട്യാംപറമ്പ്, കേളകം, വെള്ളുന്നി, മണത്തണ, കാക്കയങ്ങാട്, വീർപ്പാട്, ചരൾ, വാളത്തോട്, ആനപന്തി, കോളിത്തട്ട്, ഉളിക്കൽ, മണിപ്പാറ,, പയ്യാവൂർ, പടിയൂർ ശീകണ്ഠാപുരം എന്നിവിടെങ്ങളിൽ ഗുരു സമാധി വിവിധ പരിപാടികളോടെ ആചരിച്ചു,

ഏച്ചൂർ ഗാന്ധിസ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സമാധി ദിനത്തോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണവും ഗുരുദേവ കൃതികളുടെ പ്രദർശനവും സംഘടിപ്പിച്ചു.പി അച്ചുതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.ലക്ഷ്മണൻ തുണ്ടിക്കോത്ത്, കെ.സന്തോഷ് എന്നിവർ സംസാരിച്ചു.ചന്ദ്രൻ കാണിച്ചേരി സ്വാഗതവും പി. വരുൺ നന്ദിയും പറഞ്ഞു.

ഗുരു സമാധി ദിനാചരണവും അനുമോദനവും 'പാനൂർ: എസ്എൻസി .പി യോഗം കൈവേലിക്കൽ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരു സമാധി ദിനം ആചരിച്ചു.എസ് എൻ ഡി.പി കൈവേലിക്കൽ ശാഖ പ്രസിഡണ്ട് വി രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു 'എസ് എൻ ഡി.പി ' യോഗംപാനൂർ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം അനുമോദന യോഗം ഉദ്ഘാടനവും കുട്ടികൾക്ക് സ്‌കോളർഷിപ്പ് വിതരണവും നിർവഹിച്ചു.അഡ്വ.പി.കെ രവീന്ദ്രൻ മുഖ്യഭാഷണം നടത്തി. പി.കെ കുഞ്ഞിക്കുട്ടി,മഞ്ചേരി ചാത്തുക്കുട്ടി' യൂണിയൻ കൗൺസിലർ ടി.പവിത്രൻ സുകുമാരൻ സംസാരിച്ചു.

പൊന്ന്യം ഗുരു ചരണാലയം മീത്തിൽ ഗുരുദേവന്റെ മഹാസമാധി ദിനം അഖണ്ഡനാമം, ഭജനം, ഉപവാസം, ഗുരുപൂജ എന്നിവയോടെ ആചരിച്ചു.സെൽവൻ ശാന്തിയുടെ നേതൃത്വത്തിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു.പ്രസിഡന്റ് പി.സി.രഘുറാം , പി.കെ.ജയരാജൻ, കെ.ശശിധരൻ, എ.എം.ജയേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
പുന്നോൽ, കുട്ടിമാക്കൂൽ, കൈവട്ടം, ചിറക്കര ,അഴീക്കൽ, പെരുമുണ്ടേരി, ചാലക്കര, ചെമ്പ്ര, പന്തക്കൽ, ഇടയിൽ പീടിക, മാക്കുനി, മൂലക്കടവ്, നിടുമ്പ്രം ,പള്ളൂർ, ഗ്രാമത്തി, മേനപ്രം ,കവിയൂർ ,ഏടന്നൂർ, മഞ്ചക്കൽ ശ്രീനാരായണമീ ങ്ങളിലും, മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിലും വിശേഷാൽ ഗുരുപൂജയും അന്നദാനവുമുണ്ടായി.

കൊട്ടിയൂർ ശ്രീനാരായണ ഗുരുമഠത്തിൽ ഉപവാസവും പ്രാർത്ഥനയും നടന്നു.ശാഖാ യോഗം പ്രസിഡന്റ് പി.വി.അപ്പു ഉദ്ഘാടനം ചെയ്തു.കെ.വി.ശശീന്ദ്രൻ ,സി.കെ.രാജേന്ദ്രൻ, ടി .എസ്. രത്‌നാകരൻ, കെ.കെ. ധനേന്ദ്രൻ, കെ.ആർ.വിദ്യാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. അടക്കാത്തോട് ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമാധി ദിനാചരണത്തിന് ശശി ഇടവനാപൊയ്കയിൽ, നാരായണൻ വലിയകല്ലിൽ എന്നിവർ നേതൃത്വം നൽകി.എസ്. എൻ .ഡി .പി യോഗം കേളകം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരദേവ സമാധി ദിനാചരണത്തിന്റെ ഭാഗമായി ഉപവാസവും പ്രാർത്ഥനയും നടന്നു. എസ് .എൻ.ഡി .പി യോഗം കണിച്ചാർ ശാഖയുടെ ആഭിമുഖ്യത്തിൽ മഹാസമാധി ദിനം ആചരിച്ചു.പ്രസിഡന്റ് ഒ.എം.രാജു, സെക്രട്ടറി എം.വി.മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

ഇരിട്ടിയിലെ കല്ലുമുട്ടിയിലെ ഗുരുമന്ദിരത്തിൽ നടന്ന ഉപവാസം

വീർപ്പാട് മലയാളംകാട് ശാഖയുടെ നേതൃത്വത്തിൽ നടന്ന ഉപവാസം