തലശ്ശേരി:ടൗൺ ഹാളിന് സമീപം പ്രവർത്തിക്കുന്ന ക്രൈസ്റ്റ് കോളേജിന് നേരെ കരി ഓയിൽ പ്രയോഗം .കെട്ടിടത്തിന്റെ മതിൽ ,മുറ്റം, ചുമർ, മുന്നിലുള്ള കൊടിമരം എന്നിവ കരി ഓയിൽ തളിച്ച് അലങ്കോലപ്പെടുത്തി. ഇന്ന് രാവിലെയാണ് അതിക്രമം ശ്രദ്ധയിൽ പെട്ടത്.സി.പി.എം നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന്റെതാണ് കോളേജ്.സംഘത്തിന്റെ സെക്രട്ടറി പി.എം.പ്രഭാകരൻ തലശ്ശേരി പൊലീസിൽ പരാതിപ്പെട്ടു.

നീതി നഷേധത്തിനെതിരെ ഐക്യദാർഢ്യം

തലശ്ശേരി: സി.പി.എം.നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും എട്ട് വർഷക്കാലമായി നീതി നഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സെപ്തംബർ 23 ന് വൈകിട്ട് 4 മണിക്ക് ചോനാടം മുതൽ മലാൽ വരെ വായ മൂടിക്കെട്ടി പ്രതിഷേധ ഓട്ടം സംഘടിപ്പിക്കും. അഡ്വ.എ.എൻ.ഷംസീർ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്യും.ഐഷെ ഘോഷ്, അഡ്വ: എം.ബി.ഷൈനി, കെ.കെ.നാരായണൻ, നിധീഷ് നാരായണൻ പ്രസംഗിക്കും. ഐക്യദാർഢ്യ ദീപം തെളിയിക്കലും പ്രതിജ്ഞയുമുണ്ടാകും.വാർത്താ സമ്മേളനത്തിൽ എ.കെ.രമ്യ, കാട്യത്ത് പ്രകാശൻ, ഉദയകുമാർ, സി.വി.സൂരജ് എന്നിവർ സംബന്ധിച്ചു