തോട്ടട: സാമൂഹ്യ പരിഷ്‌കർത്താക്കളെ പ്രതിഷ്ഠ നടത്തി ലോകത്തിലൊരിടത്തും ആരാധിക്കാറില്ലെന്നും അരയാക്കണ്ടി സന്തോഷ് ഗുരുവിന്റെ ദൈവികത്വം അന്നേ തിരിച്ചറിഞ്ഞാണ് സമൂഹം അദ്ദേഹത്തെ ആരാധിച്ചതെന്നും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. കണ്ണൂർ എസ് എൻ കോളേജിൽ നടന്ന ഗുരു സമാധി ദിനാചരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
പ്രതിഷ്ഠയിൽ ഉൾക്കൊള്ളുന്ന ദേവന്റെ സ്ഥാനത്തേക്കാൾ ഉയർന്നതാണ് ഗുരുവിന്റെ സ്ഥാനം .ധ്യാനത്തിലൂടെ ബ്രഹ്മ പദത്തിലെത്താനുള്ള സഞ്ചാരവഴിയാണ് ഗുരുവിന്റേത്. അഷ്ടബന്ധത്തിന്റെ സഹായമില്ലാതെ അരുവിപ്പുറത്ത് ഗുരു നടത്തിയ ശിവലിംഗപ്രതിഷ്ഠ ഇന്നും യാതൊരു ഇളക്കവുമില്ലാതെ നിലനില്ക്കുന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ആർ .ഡി. സി ചെയർമാൻ ടി.കെ. രാജേന്ദ്രൻ സമാധി ദിനാചരണം ഉദ്ഘാടനം ചെയ്തു.എസ് എൻ കോളെജ് പ്രിൻസിപ്പാൾ ഡോ: ശിവദാസൻ തിരുമംഗലത്ത് അദ്ധ്യക്ഷത വഹിച്ചു.
നാട്ടിക ശ്രീനാരായണ കോളേജിൽ പഠിച്ചതും ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടും വലിയ സ്വാധീനം ചെലുത്തിയെന്നും ഗുരുവും മാർക്‌സും ഗാന്ധിയും എന്നും മനസ്സിൽ സൂക്ഷിക്കുന്ന മഹാത്മാക്കളാണെന്നും ജില്ലാകളക്ടർ ടിവി സുഭാഷ് പറഞ്ഞു. 'ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും ' അയ്യങ്കാളിയുടെയും പ്രവർത്തനത്താൽ നന്മയുണ്ടാക്കിയ ഈ നാട്ടിൽ എത്ര പിറകിലായവർക്കും മുന്നിലെത്താനാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീനാരായണ ഗുരുകോളേജ്. ഓഫ് അഡ്വാൻസ് സ്റ്റഡീസ് പ്രിൻസിപ്പാൾ പി.എൻ സത്യനാഥൻ ആശംസ നേർന്ന് ആർ ഡി സി കൺവീനർ വിനോദ് എം.കെ സ്വാഗതം പറഞ്ഞു.