പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം 29 മുതൽ ഒക്ടോബർ എട്ട് വരെ ആഘോഷിക്കും. 29ന് തൃക്കണ്ണാട് ശിവപ്രിയ, 30ന് കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രം, ഒന്നിന് ചെമ്പിരിക്ക ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രം, രണ്ടിന് കളനാട് തൊട്ടിയിൽ ലക്ഷ്മി നാരായണപുരം രക്തേശ്വരി ക്ഷേത്രം, മൂന്നിന് ശിവപുരം ശിവക്ഷേത്ര ഗോപാലകൃഷ്ണ ക്ഷേത്രം, നാലിന് മാക്കരങ്കോട് മാഹാവിഷ്ണു ശാസ്ത ക്ഷേത്രം, അഞ്ചിന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, ആറിന് റാണിപുരം പെരുതടി മഹാദേവ സംഘം, ഏഴിന് മലാംകുന്ന് ചിറമ്മൽ സദ്ഭാവന സംഗീത വിദ്യാലയം എന്നീ ഭജന സംഘങ്ങൾ ഭജനാലാപം നടത്തും.
ഒക്ടോബർ ആറിന് 3 മുതൽ 5.30 വരെ പയ്യാവൂർ മാധവൻ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. ഏഴിന് രാവിലെ 6.30 മുതൽ ഭണ്ഡാര വീട്ടിലും മേലെ ക്ഷേത്രത്തിലും വാഹനപൂജ. എട്ടിന് രാവിലെ 8 മുതൽ 10 വരെ വിദ്യാരംഭം.
വിദ്യാരംഭത്തിന് എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 8 വരെ സമിതി ഓഫീസിൽ പേര് നൽകാം.
ഫോൺ: 9447447686.